കൗൺസിലർമാർക്കെതിരായ പരാതിയിൽ നടപടി സ്വീകരിച്ചില്ല; പാലത്തായി പീഡനക്കേസിൽ കെ.കെ. ശൈലജക്കെതിരേ കോടതി

പെൺകുട്ടിയുടെ മാതാവായിരുന്നു കൗൺസിലർമാർക്കെതിരേ പരാതി നൽകിയിരുന്നത്
court against k.k. shailaja in palathayi pocso case
KK Shailaja
Updated on

കണ്ണൂർ: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കെ.കെ. ശൈലജയെ വിമർശിച്ച് കോടതി. പീഡനത്തിനിരയായ കുട്ടിയെ കൗൺസിലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ കെ.കെ. ശൈലജ നടപടി സ്വീകരിച്ചില്ലെന്നാണ് വിധിന‍്യായത്തിൽ പറയുന്നത്. പെൺകുട്ടിയുടെ മാതാവായിരുന്നു കൗൺസിലർമാർക്കെതിരേ പരാതി നൽകിയിരുന്നത്.

കൗൺസിലിങ്ങിന്‍റെ പേരിൽ സാമൂഹിക നീതി വകുപ്പിലെ കൗൺസിലർമാർ കുട്ടിയോട് അപമര‍്യാദയായി പെരുമാറിയതായും മാനസികമായി പീഡിപ്പിച്ചെന്നും അവർ ജോലിയിൽ തുടരാൻ അർഹരല്ലെന്നും വിധിന‍്യായത്തിൽ പറയുന്നു. അതേസമയം, കേസിലെ പ്രതിയായ ബിജെപി നേതാവ് കെ. പത്മരാജനെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരണം വരെ ജീവപര‍്യന്തം തടവിന് കോടതി ശിക്ഷിച്ചത്.

376 എബി, ബലാത്സംഗം, പോക്സോ ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്കൂളിലെ ശുചിമുറിയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ.

എന്നാല്‍, പ്രതിക്കെതിരേ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. 2020 ഏപ്രിൽ 15ന് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്കു മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.

‌2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിൽ തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ശിശുദിനത്തിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. ഡിവൈഎസ്പി ടികെ രത്നകുമാർ കേസ് അട്ടിമറിച്ചുവെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com