

സ്ഫോടക വസ്തു എറിഞ്ഞുവെന്ന് പറയുന്നത് വീഴ്ച മറയ്ക്കാൻ; പേരാമ്പ്ര സംഘർഷത്തിൽ പൊലീസിനെതിരേ കോടതി
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റ പേരാമ്പ്ര സംഘർഷത്തിൽ പൊലീസിനെ വിമർശിച്ച് കോടതി. ഗ്രനേഡ് ഉപയോഗിച്ചതിലെ വീഴ്ച മറച്ചു വയ്ക്കാൻ വേണ്ടിയാണ് സ്ഫോടക വസ്തു എറിഞ്ഞുവെന്ന് പറയുന്നതെന്നും സിപിഎം നേതാവിന്‍റെ പ്രസ്താവനയ്ക്ക് ശേഷമല്ലെ സംഭവത്തിൽ പൊലീസ് കേസെടുത്തതെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ചോദിച്ചു.
11 കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ‍്യം അനുവദിച്ചുകൊണ്ടുള്ള വിധി പകർപ്പിലായിരുന്നു കോടതിയുടെ വിമർശനം.