

പത്തു മില്ലി ലിറ്റർ മദ‍്യം കൈവശം വച്ചതിന് യുവാവ് ജയിലിൽ കഴിഞ്ഞത് ഒരാഴ്ച; പൊലീസിന് കോടതിയുടെ വിമർശനം
മഞ്ചേരി: പത്തു മില്ലി ലിറ്റർ മദ‍്യം കൈവശം വച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ‍്യോഗസ്ഥന് കോടതിയുടെ രൂക്ഷ വിമർശനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത‍്യ രാജ‍്യത്താണ് ഇത്തരത്തിൽ ഒരു അറസ്റ്റ് നടന്നതെന്നും ബനാന റിപ്പബ്ലിക്കിൽ അല്ലെന്നുമായിരുന്നു കോടതിയുടെ വിമർശനം.
വളാഞ്ചേരി സബ് ഇൻസ്പെക്റ്ററെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വിമർശിച്ചത്. തിരൂർ സ്വദേശിയായ ധനേഷിനെ ഒക്റ്റോബർ 25നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഒരാഴ്ചയാണ് ധനേഷ് ജയിലിൽ കഴിഞ്ഞത്.