ദീപക്കിന്‍റെ ആത്മഹത‍്യ; പ്രതി ഷിംജിതയ്ക്ക് ജാമ‍്യം

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് നടപടി
court grants bail to deepak suicide case accused shimjitha

ദീപക്ക്, ഷിംജിത

Updated on

കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയ്ക്ക് കോടതി ജാമ‍്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് നടപടി.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ഷിംജിതയെ പൊലീസ് ചോദ‍്യം ചെയ്തിരുന്നു. ദീപക്കിന്‍റെ കുടുംബം നൽകിയ പരാതിയിൽ ആത്മഹത‍്യാ പ്രേരണാ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരേ പൊലീസ് കേസെടുത്തത്. ഷിംജിതയ്ക്കെതിരേ മറ്റൊരു യുവതിയും പൊലീസിൽ പരാതി നൽകിയിരുന്നതായി ദീപക്കിന്‍റെ കുടുംബം വ‍്യക്തമാക്കിയിരുന്നു

logo
Metro Vaartha
www.metrovaartha.com