ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ‍്യം

കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രി കണ്ഠര് രാജീവർക്ക് ജാമ‍്യം നൽകിയത്
court grants bail to sabarimala gold theft accused thanthri kandararu rajeevaru

തന്ത്രി കണ്ഠര് രാജീവര്

Updated on

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ‌ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ‍്യം. അറസ്റ്റിലായി 40 ദിവസം പിന്നിട്ടപ്പോളാണ് കൊല്ലം വിജിലൻസ് കോടതി കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും ജാമ‍്യം നൽകിയിരിക്കുന്നത്.

തന്ത്രിയുടെയും ഭാര‍്യയുടെയും പേരിൽ കണക്കിൽപ്പെടാത്ത സ്വത്ത് ഉള്ളതായി നേരത്തെ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായി അന്വേഷണം വേണമെന്നും പ്രോസിക‍്യൂഷൻ ആവശ‍്യം ഉന്നയിച്ചു. എന്നാൽ സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും ആചാരപരമായ കാര‍്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നുമാണ് തന്ത്രി പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com