കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി

ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരേയാണ് അന്വേഷണം
Court grants permission for further investigation in Kodakara money laundering case
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി
Updated on

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരേയാണ് അന്വേഷണം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.

ബിജെപി നേതാക്കൾ ബിജെപി ഓഫീസ് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തിയെന്നായിരുന്നു തിരൂർ സതീശിന്‍റെ വെളിപ്പെടുത്തൽ. കുഴൽപ്പണക്കേസിൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. തുടർന്ന് അന്വേഷണ സംഘം അനുമതി തേടി കോടതിയെ സമീപിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com