രാഹുലിനെ നേരിട്ട് ഹാജരാക്കണം; പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിച്ച് കോടതി

രാഹുലിനെ എസ്ഐടി കസ്റ്റഡിയിൽ വിടുന്നത് സംബന്ധിച്ച് കോടതി ചൊവ്വാഴ്ച വിധി പറ‍ഞ്ഞേക്കും
court issue production warrant on rahul mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവല്ല: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇത് വ്യക്തമാക്കി കോടതി പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിച്ചു.

കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി രാഹുലിനെ എസ്ഐടി 5 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കോടതി ചൊവ്വാഴ്ച വിധി പറയും.

എന്നാൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ട് കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com