17 കാരന്‍റെ വിവരങ്ങൾ എങ്ങനെ പുറത്തുവിടും? ചേരാനെല്ലൂര്‍ കേസില്‍ പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

17 കാരന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തി എങ്ങനെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് ചോദിച്ച കോടതി 17 കാരന്‍റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളല്ലോ എന്നും കുറ്റപ്പെടുത്തി
Court levels sharp criticism in Cheranalloor case

17 കാരന്‍റെ വിവരങ്ങൾ എങ്ങനെ പുറത്തുവിടും? ചേരാനെല്ലൂര്‍ കേസില്‍ പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

Updated on: 

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പ്രതിയായ 17 കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അപ്പീലില്‍ 17 കാരന്‍റെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയതിനാണ് കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ചത്. എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരി​ഗണിക്കുന്ന കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.

17 കാരന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തി എങ്ങനെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് ചോദിച്ച കോടതി 17 കാരന്‍റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളല്ലോ എന്നും കുറ്റപ്പെടുത്തി. 17 കാരന്‍റെ വിവരങ്ങള്‍ പങ്കുവെയ്ക്കാതെ പുതിയ അപ്പീല്‍ സമര്‍പ്പിക്കാനും പ്രോസിക്യൂഷന് കോടതി നിര്‍ദേശം നല്‍കി. വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത് രണ്ടു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ഓര്‍മപ്പെടുത്തി. പുതിയ അപ്പീല്‍ കോടതി ശനിയാഴ്ച പരിഗണിക്കും.

ഇതിനിടെ, തങ്ങൾ ആർക്കും വക്കാലത്ത് നൽകിയിട്ടില്ലെന്ന് ആരോപിച്ച് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്‍റെ ബന്ധുവായ ജയലക്ഷ്മി നേരിട്ട് കോടതിയിൽ ഹാജരായി. എന്നാൽ ജയകൃഷ്ണന്‍റെ മകളാണ് തങ്ങളെ വക്കാലത്ത് ഏർപ്പിച്ചതെന്നും ആവശ്യമെങ്കിൽ ഭദ്രകീർത്തിയെ നേരിട്ട് കോടതിയിലെത്തിക്കാമെന്ന് അഭിഭാഷകനും കോടതിയെ അറിയിച്ചു.