

കെ. ബാബു
തിരുവനന്തപുരം: തൃപ്പൂണിത്തുറ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ. ബാബുവിന് കോടതി സമൻസ് അയച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ വ‍്യാഴാഴ്ച കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. 2007 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ എംഎൽഎ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
ആദ‍്യം വിജിലൻസാണ് കേസ് അന്വേഷിച്ചത്. പിന്നീട് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെ. ബാബുവിന്‍റെ 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ നേരത്തെ ഇഡി കണ്ടുകെട്ടിയിരുന്നു. അനധികൃതമായി നേടിയ പണം സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്‍റെ ഭാഗമാക്കി എന്ന് ഇഡി ആരോപിച്ചിരുന്നു.