മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്, 30 ലക്ഷം നഷ്ട പരിഹാരം നൽകാനും കോടതി വിധി

സിനിമയുടെ പകർപ്പവകാശം ഹർജിക്കാരന് നൽകണമെന്ന് കോടതി
court order to major ravi

കർമ്മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്

Updated on

കോട്ടയം: മോഹൻലാൽ നായകനായ കർമ്മയോദ്ധയുടെ തിരക്കഥയെ ചൊല്ലിയുള്ള നിയമതർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. ചിത്രത്തിന്‍റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്‍റേതാണെന്ന് കോട്ടയം കൊമേഷ്യൽ കോടതിയുടെ വിധി. പരാതിക്കാരന് 30 ലക്ഷം രൂപയും, സിനിമയുടെ പകർപ്പവകാശവും നൽകണമെന്നും കോടതി ഉത്തരവിട്ടു.

13 വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് വിധി വന്നിരിക്കുന്നത്. 2012ലാണ് ചിത്രം പുറത്തിറങ്ങിയത്.കഥയും, തിരക്കഥയും, സംഭാഷണവും തന്‍റെ അനുമതിയില്ലാതെയാണ് ഉപയോഗിച്ചതെന്ന് കാട്ടി റെജി മാത്യു നൽകിയ പരാതിയിലാണ് കോട്ടയം കൊമേഷ്യൽ കോടതിയുടെ വിധി വന്നിരിക്കുന്നത്.

സിനിമയുടെ റിലീസിന് ഒരുമാസം മുൻപാണ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവെച്ച ശേഷം സിനിമ റിലീസ് ചെയ്യാൻ‌ കോടതി അനുവദിച്ചിരുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തർക്കമുണ്ടെന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുമതി കൊടുത്തത്. എന്നാൽ തിരക്കഥാകൃത്തുകളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേർത്തായിരുന്നു സിനിമ റിലീസ് ചെയ്തത്. കോടതി വിധി ലംഘിച്ചുവെന്ന് കാട്ടി 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു വീണ്ടും കോടതിയെ സമീപിച്ചത്. തിരക്കഥയും, സംഭാഷണവും തന്‍റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പട്ടിരുന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com