കെഎസ്ആർടിസി ഡ്രൈവർ യദു | തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ
കെഎസ്ആർടിസി ഡ്രൈവർ യദു | തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ

ആര്യക്കും സച്ചിൻ ദേവിനുമെതിരേ കേസെടുക്കണം: ഡ്രൈവറുടെ ഹർജിയിൽ കോടതി ഉത്തരവ്

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം നൽകിയത്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരേ കേസെടുക്കണമെന്ന് കോടതി ഉത്തരവ്. കെഎസ്ആർടിസി ഡ്രൈവർ യദുവിന്‍റെ പരാതിയിലാണ് കോടതി പൊലീസിന് നിർദേശം നൽകിയത്.

മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, അരവിന്ദിന്‍റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരേയായിരുന്നു യദുവിന്‍റെ പരാതി.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യാനാണ് കോടതി കന്‍റോൺമെന്‍റ് പൊലീസിന് നിർദേശം നൽകിയത്.

പരാതി കോടതി പൊലീസിനു കൈമാറി. ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയും പൊലീസിൽ പപരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com