സോളാർ പീഡന കേസ് ഗൂഢാലോചന; ഗണേഷ് കുമാർ നേരിട്ട് ഹാജരാവണമെന്ന് ആവർത്തിച്ച് കോടതി

നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഗണേഷ് കുമാർ സുപ്രീംകോടതിയെ സമീപിച്ചേക്കും
K  B Ganesh Kumar
K B Ganesh Kumarfile

തിരുവനന്തപുരം: സോളാർ പീഡന കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട പരാതിയിൽ ഗണേഷ് കുമാർ നേരിട്ട് ഹാജരാവണമെന്ന് ആവർത്തിച്ച് കോടതി. കേസ് അടുത്തമാസം ആറാം തീയതിയിലേക്ക് മാറ്റി. ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് കോടതിയിൽ എത്താൻ ആയിരുന്നു കൊട്ടാരക്കര കോടതിയുടെ സമൻസ്.

ഇതിനെതിരേ ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഗണേഷ് കുമാർ സുപ്രീംകോടതിയെ സമീപിച്ചേക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com