എം.വി. ഗോവിന്ദനെതിരേ കെ. സുധാകരൻ നൽകിയ മാനനഷ്ട കേസ് കോടതി തള്ളി

കൊച്ചി പിഎംഎൽഎ കോടതിയാണ് കേസ് തള്ളിയത്
court rejected defamation case filed by k. sudhakaran against m.v. govindan

എം.വി. ഗോവിന്ദൻ, കെ. സുധാകരൻ

Updated on

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ നൽകിയ മാനനഷ്ട കേസ് കൊച്ചി പിഎംഎൽഎ കോടതി തള്ളി. തെളിവ് നൽകാൻ സുധാകരൻ കോടതിയിൽ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ. സുധാകരനും മോൺസന്‍റെ വീട്ടിലുണ്ടായിരുന്നുവെന്ന പരാമർശത്തിനെതിരേയാണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. പാർട്ടി പത്രമായ ദേശോഭിമാനി ഉദ്ധരിച്ചുകൊണ്ടായിരുന്നു എം.വി. ഗോവിന്ദന്‍റെ ആരോപണം. ഗോവിന്ദനു പുറമെ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ‍്യയും സമാന ആരോപണം ഉന്നയിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com