ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി

Published on

കൊച്ചി: ലൈഫ് മിഷൻ കോഴകേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി പ്രത്യേക സിബിഐ കോടതി. ഇഡി കോടതിയിൽ സമർപ്പിച്ച തെളിവുകൾ വിലയിരുത്തിയാണ് കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കേസിന്‍റെ പ്രാഥമിക ഘട്ടമാണിത്. ഇപ്പോൾ തന്നെ ജാമ്യം നൽകിയാൽ അത് കേസിനെ ബാധിക്കുമെന്ന ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

തനിക്കെതിരെ ഉള്ളത് മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിച്ചത്. എന്നാൽ കോടതി ഈ വാദം നിഷേധിക്കുകയായിരുന്നു. കാക്കനാട്ടെ ജില്ലാ ജയിലിലാണ് ശിവശങ്കർ ഇപ്പോൾ റിമാൻഡിൽ കഴിയുന്നത്.

logo
Metro Vaartha
www.metrovaartha.com