
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നിയമപരമായി നിലനിൽക്കുമെന്ന് കോടതി
കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നിയമപരമായി നിലനിൽക്കുമെന്ന് ഹൈക്കോടതി. സെഷൻസ് കോടതികളെ സമീപിച്ചില്ലെങ്കിലും വിഷയം ഹൈക്കോടതിക്ക് പരിഗണിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കുന്നതിൽ കേരള ഹൈക്കോടതിയെ നേരത്തെ സുപ്രീം കോടതി വിമർശിച്ചിരുന്നു.
മുൻകൂർ ജാമ്യപേക്ഷകൾ നേരിട്ട് പരിഗണിക്കുന്നത് കേരള ഹൈക്കോടതിയുടെ സ്ഥിരം രീതിയാണെന്ന വിമർശനം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. സെഷൻ കോടതിയെ സമീപിക്കാതെയെത്തുന്ന മുൻകൂർ ജാമ്യപേക്ഷ എന്തിനാണ് പരിഗണിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു.