മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിത വേഗം; എസ്എച്ച്ഒയോട് റിപ്പോർട്ടു തേടി കോടതി

സംഭവത്തിൽ കുറുവിലങ്ങാട് എസ് എച്ച് ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യൽ കോടതി മജിസ്‌ട്രേറ്റ് ജി.പദ്മകുമാറാണ് റിപ്പോർട്ട്‌ തേടിയത്
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിത വേഗം; എസ്എച്ച്ഒയോട് റിപ്പോർട്ടു തേടി കോടതി

കോട്ടയം: മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനത്തിന്‍റെ അമിത വേഗതയിൽ റിപ്പോർട്ടു തേടി പാല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച പൊലീസിന്‍റെ അകമ്പടി വാഹനം അപകടകരമായ വേഗതയിൽ പോയതിനെക്കുറിച്ച് കുറുവിലങ്ങാട് എസ്എച്ച് ഒയോടാണ് കോടതി റിപ്പോർട്ടു തേടിയത്. 

മജിസ്ട്രേറ്റിന്‍റെ വാഹനമടക്കം അപകടത്തിലാഴ്ത്തും വിധമായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്നു പോയത്. സംഭവത്തിൽ കുറുവിലങ്ങാട് എസ് എച്ച് ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യൽ കോടതി മജിസ്‌ട്രേറ്റ് ജി.പദ്മകുമാറാണ് റിപ്പോർട്ട്‌ തേടിയത്. സാധാരണക്കാനും റോഡിലൂടെ യാത്ര ചെയ്യേണ്ടെ എന്നും കോടതി ചോദ്യം ഉന്നയിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഈ മാസം 17 ന് മുൻപായി സർപ്പിക്കാനാണ് എസ്എച്ച്ഒക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com