ഭിന്നശേഷിക്കാരനായ വിദ‍്യാർഥിയെ എസ്എഫ്ഐക്കാർ മർദിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി

ഡിസംബർ 17 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്
Court stays arrest of accused in SFI gang attack on differently-abled student
ഭിന്നശേഷിക്കാരനായ വിദ‍്യാർഥിയെ എസ്എഫ്ഐക്കാർ മർദിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി
Updated on

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ ഭിന്നശേഷിക്കാരനായ വിദ‍്യാർഥിയെ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി. ഡിസംബർ 17 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. ഭിന്നശേഷിക്കാരനായ പൂവച്ചൽ സ്വദേശി മുഹമ്മദ് അനസിനെ എസ്എഫ്ഐ ഭാരവാഹികൾ 'ഇടിമുറിയിൽ' കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തുവെന്നതാണ് പരാതി.

അമൽ, മിഥുൻ, അലൻ, വിധു എന്നിവരാണ് കേസിലെ പ്രതികൾ. വൈകല‍്യമുള്ള കാലിൽ കമ്പി കൊണ്ട് അടിച്ചതായും വിദ‍്യാർഥികളുടെ മുന്നിൽ വച്ച് തന്നെ കളിയാക്കുകയും ചെയ്തതുവെന്നാണ് അനസ് മൊഴി നൽകിയത്. തുടർന്ന് അനസിന്‍റെ പരാതിയിൽ പ്രതികൾക്കെതിരേ ജാമ‍്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ കേസിലെ നാല് പ്രതികളെയും ഇതേവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം കേസിൽ സമഗ്ര അന്വേഷണം നടത്താൻ മനുഷ‍്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com