Court to take action against gynecologist
പ്രസവ ചികിത്സയിൽ ഗുരുതര പിഴവ് വരുത്തിയ ഗൈനക്കോളജിസ്റ്റിനെതിരെ നടപടിക്ക് കോടതി

പ്രസവ ചികിത്സയിൽ ഗുരുതര പിഴവ് വരുത്തിയ ഗൈനക്കോളജിസ്റ്റിനെതിരെ നടപടിക്ക് കോടതി

Published on

കൊച്ചി: പ്രസവ ചികിത്സയിൽ പിഴവ് വരുത്തുകയും യുവതിയെ മാനസികവും ശാരീരികവും സാമ്പത്തികവുമായി ബുദ്ധിമുട്ടിചക്കുകയും ചെയ്ത ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതിനു മുമ്പ് അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടറെ നേരിൽ കേൾക്കാനും കമ്മീഷൻ തീരുമാനിച്ചു.

ജൂലൈ 5 ന് ആലുവ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഡോ. നീക്കോ ഇനീസ് നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. അമലാപുരം അയ്യമ്പുഴ സ്വദേശിനി 2022 നവംബർ 8 നാണ് അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ പ്രസവം നടക്കുന്നതുവരെ ഡോ. നീക്കോയുടെ സ്വകാര്യ ക്ലിനിക്കിലായിരുന്നു ചികിത്സ. പ്രസവത്തിന് ശേഷം മുറിവിൽ അസഹനീയമായ വേദനയും പഴുപ്പും അനുഭവപ്പെട്ടു. കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ നടത്തിയ ചികിത്സക്ക് ശേഷമാണ് മുറിവുണങ്ങിയത്. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ അന്വേഷണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് ഡോ. നീക്കോയുടെ സർക്കാരുമായുള്ള കരാർ റദ്ദാക്കാൻ നിർദ്ദേശം നൽകിയിരുന്നു.

2021 മുതൽ പരാതിക്കാരി ഡോ. നീക്കോയുടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മാസം 5000 രൂപയിൽ കൂടുതൽ ചിലവ് വരുന്ന ചികിത്സയാണ് നടത്തിയത്. പ്രസവത്തിനായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തലേന്ന് ഡോക്ടറുടെ ഡ്രൈവർ ഉണ്ണിയെ 6000 രൂപ ഏൽപ്പിച്ചു. സർക്കാർ ആശുപത്രിയിലെ ചികിത്സക്ക് 50,000 രൂപയായത് ന്യായീകരിക്കാനാവില്ലെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. മുറിവ് പഴുത്ത ശേഷം 32 ദിവസത്തോളം വിദഗ്ദ്ധ ചികിത്സ നൽകിയില്ല. ആശുപത്രിയിലെ മറ്റ് മുതിർന്ന ഡോക്ടർമാരുടെ ഉപദേശം ഡോ. നീക്കോ വാങ്ങിയിട്ടില്ല. തന്നോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്നും വ്യത്തിഹീനമായ സാഹചര്യത്തിലാണ് ചികിത്സ നടത്തിയതെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com