
ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കേസുകൾ. തുടർച്ചയായ നാലാം ദിവസവും കൊവിഡ് പ്രതിദിനരോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലെത്തിയിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 10,093 ആണ്. 5.61 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം ഡൽഹിയിലും മഹാരാഷ്ട്രയിലും കേളത്തിലുമാണ് വ്യാപനം കൂടുതലായുള്ളത്. അടുത്ത പത്ത് ദിവസം കൊവിഡ് വ്യാപനം കൂടുമെന്നും പീന്നീട് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു