കേരളത്തിൽ 24 മണിക്കൂറിനിടെ 128 കൊവിഡ് കേസുകൾ കൂടി; ആക്‌ടീവ് കേസുകൾ 3128

രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിലാണ്
Representative Images
Representative Images

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേർക്ക് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഇന്നലെ രാജ്യത്താകെ 312 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിലാണ്.

മഹാരാഷ്ട്രയിലും കൊവിഡ് രോ​ഗികൾ ഉയരുകയാണ്. ഇന്നലെ 50 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. അതേസമയം രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവർ വീണ്ടും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കേണ്ടതില്ല. എന്നാൽ 60 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗാവസ്ഥകളുള്ളവരും മാത്രമാണ് ബൂസ്റ്റർ എടുക്കേണ്ടതെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com