എം. സ്വരാജ്
Kerala
കൊവിഡ് കേസുകൾ ഉയരുന്നു; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ ആൾക്കൂട്ട പ്രചാരണം വിലക്കണമെന്ന് പരാതി
മഹാത്മഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് പരാതി നൽകിയിരിക്കുന്നത്
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര‍്യത്തിൽ നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന്‍റെ ആൾക്കൂട്ട പ്രചാരണം വിലക്കണമെന്ന് പരാതി. പാലായിൽ പ്രവർത്തിക്കുന്ന മഹാത്മഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്.
നിലവിൽ 1,806 ആക്റ്റിവ് കൊവിഡ് കേസുകളാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കേരളത്തിലാണ്. തൊട്ടുപിന്നാലെയാണ് ഗുജറാത്തും ഡൽഹിയും. അതേസമയം രാജ‍്യത്ത് 5,755 കൊവിഡ് കേസുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

