സംസ്ഥാനത്ത് ഇന്ന് 1801 പേർക്ക് കൊവിഡ്: എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ കൂടുതൽ രോഗികൾ

വീട്ടിൽ നിന്നും പുറത്തു പോകാത്ത അഞ്ചു പേരും കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു
സംസ്ഥാനത്ത് ഇന്ന് 1801 പേർക്ക് കൊവിഡ്: എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ കൂടുതൽ രോഗികൾ
Updated on

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1801 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലാണു കൂടുതൽ കൊവിഡ് കേസുകളുള്ളത്. കൊവിഡിന്‍റെ ഒമിക്രോൺ വകഭേദമാണു കൂടുതലും പകരുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

പ്രായമേറിയവും കിടപ്പുരോഗികളും കൂടുതൽ ശ്രദ്ധിക്കണം. ജീവിതശൈലി രോഗങ്ങളുള്ളവരിലും അറുപതു വയസിനു മുകളിലുള്ളവരിലുമാണു കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അറുപതു വയസിനു മുകളിലുള്ളവരിലാണ് 85 ശതമാനം കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാക്കി 15 ശതമാനം ഗുരുതര രോഗങ്ങളുള്ളവരാണ്.

വീട്ടിൽ നിന്നും പുറത്തു പോകാത്ത അഞ്ചു പേരും കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശപ്രകാരം കൊവിഡ് മോക് ഡ്രിൽ നടത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com