വീണ്ടും അരളി ചതിച്ചു; പത്തനംതിട്ടയിൽ അരളിച്ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

അരളിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു
അരളിച്ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു
അരളിച്ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തുRepresentative image

പത്തനംതിട്ട: തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അടുത്തുള്ള വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയുടെ കൂടെ അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് ഉടമ മൃഗാശുപത്രിയിൽ എത്തിച്ച് മരുന്ന് വാങ്ങിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്.

എന്നാൽ, മരുന്നുമായി വീട്ടിലെത്തിയ ഇവർ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്. തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തു. എന്നിട്ടും എന്താണ് കാരണം എന്ന് മനസിലായിരുന്നില്ല. സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് കുത്തിവയ്പ്പും എടുത്തിരുന്നു.

കുത്തിവയ്‌പ്പെടുക്കാൻ സബ് സെന്‍ററിൽ നിന്ന് ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടര്‍ വീടിന് സമീപത്ത് അരളി കണ്ടിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. തുടർന്ന് നടത്തിയ പോസ്റ്റമോർട്ടം പരിശോധനയിൽ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com