രാമായണ വിവാദം: പി. ബാലചന്ദ്രൻ എംഎൽഎയ്ക്ക് സിപിഐയുടെ ശാസന

രാമായണ കഥാപാത്രങ്ങളെ അവഹേളിച്ച പോസ്റ്റിന് പി. ബാലചന്ദ്രൻ എംഎൽഎയ്ക്ക് സിപിഐയുടെ ശാസന. നേതൃത്വം ഖേദം പ്രകടിപ്പിച്ചു.
പി. ബാലചന്ദ്രൻ എംഎൽഎ
പി. ബാലചന്ദ്രൻ എംഎൽഎ
Updated on

തൃശൂർ: രാമായണത്തിലെ കഥാപാത്രങ്ങളെ അവഹേളിക്കുന്ന കുറിപ്പ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ പി. ബാലചന്ദ്രൻ എംഎൽഎയ്ക്ക് സിപിഐയുടെ ശാസന. അച്ചടലംഘനം കണക്കിലെടുത്താണ് പാർട്ടി നടപടി.

എംഎൽഎയെ പരസ്യമായി ശാസിക്കാനാണ് സിപിഐ തൃശൂർ ജില്ലാ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചിരിക്കുന്നത്. വ്യക്തികളുടെ വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തിനു വില കൽപ്പിക്കുകയുംചെയ്യുന്ന പാർട്ടിയാണ് സിപിഐ എന്നും ജില്ലാ നേതാക്കൾ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനെത്തുടർന്ന് പി. ബാലചന്ദ്രൻ ഇതു പിൻവലിക്കുകയും ഖേദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. പാർട്ടിയും ഇതിൽ നേരത്തെ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നതാണ്. അതേസമയം, പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളും ജനപ്രതിനിധിയും കൂടിയായ ബാലചന്ദ്രൻ പാർട്ടി നിലപാടുകൾക്ക് യോജിക്കാത്ത വിധത്തിലുള്ള പ്രവൃത്തിയാണ് ചെയ്തതെന്ന് നേതൃത്വം വിലയിരുത്തുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com