ഇടതു നയങ്ങൾക്ക് വിരുദ്ധം; വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിൽ സിപിഐയിലും എതിർപ്പ്

നിര്‍ണ്ണായക നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമര്‍ശനവും സിപിഐക്കുണ്ട്
CPI Flage
CPI Flage

തിരുവനന്തപുരം: വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് ഇടതു നയങ്ങൾക്ക് വിരുദ്ധമെന്ന് സിപിഐ. വിദേശ സർവകലാശാലകളേയും വിദേശ സർവകലാശാലകളെയും പോത്സാഹിപ്പിക്കുമെന്നാണ് ബജറ്റ് നയം. നിര്‍ണ്ണായക നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമര്‍ശനവും സിപിഐക്കുണ്ട്.

ഇടതുമുന്നണി ചര്‍ച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ഉയര്‍ന്നു. സിപിഎം നേതൃത്വവുമായി ഇക്കാര്യത്തിൽ സിപിഐ നേതൃത്വം ആശയവിനിമയം നടത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com