സിപിഐ സ്ഥാനാർഥികളായി

കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു.
binoy viswam reacted in ldf local body election defeat

ബിനോയ് വിശ്വം

file
Updated on

തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് ഏപ്രിൽ 9ന് നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സിപിഐ പ്രഖ്യാപിച്ചു.

എൽഡിഎഫ് മത്സരിക്കുന്ന 140 സീറ്റുകളിൽ 25 എണ്ണമാണ് സിപിഐക്ക് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള മന്ത്രിസഭയിലെ നാല് മന്ത്രിമാരും വീണ്ടും മത്സരിക്കും.

സ്ഥാനാർഥികൾ ഇങ്ങനെ

  1. ചേർത്തല - പി. പ്രസാദ്

  2. ചടയമംഗലം - ജെ. ചിഞ്ചുറാണി

  3. നെടുമങ്ങാട് - ജി.ആർ. അനിൽ

  4. ഒല്ലൂർ - കെ. രാജൻ

  5. തൃശൂർ - ആലങ്കോട് ലീലാകൃഷ്ണൻ

  6. പറവൂർ - ഇ.ടി. ടൈസൺ

  7. നാട്ടിക - ഗീത ഗോപി‌

  8. കൊടുങ്ങല്ലൂർ - വി.ആർ. സുനിൽകുമാർ

  9. പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ

  10. വൈക്കം - പി. പ്രദീപ്

  11. കാഞ്ഞങ്ങാട് - ഗോവിന്ദൻ പള്ളിക്കാപ്പിൽ

  12. അടൂർ - പ്രിജി കണ്ണൻ

  13. കയ്പമംഗലം - കെ.കെ. വത്സരാജ്

  14. നാദാപുരം - പി. വസന്ത

  15. മഞ്ചേരി - വി.എം. മുസത്ഫ

  16. മൂവാറ്റുപുഴ - എൻ. അരുൺ

  17. ഏറനാട് - ഷഫീർ കിഴിശേരി

  18. തിരൂരങ്ങാടി - അജിത് കൊളാടി

  19. ഹരിപ്പാട് - ടി.ടി. ജിസ്മോൻ

  20. ചാത്തന്നൂർ - ആർ. രാജേന്ദ്രൻ

  21. പുനലൂർ - സി. അജയപ്രസാദ്

  22. പീരുമേട് - കെ. സലിംകുമാർ

  23. ചിറയിൻകീഴ് - മനോജ് ബി. എടമന

  24. കരുനാഗപ്പള്ളി - എം.എസ്. താര

  25. മണ്ണാർക്കാട് - മൻസിൽ അബൂബക്കർ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com