
വിദേശ മദ‍്യത്തെ പ്രോത്സാഹിപ്പിക്കുന്നു, കർഷർക്ക് ആനുകൂല‍്യം ലഭിച്ചില്ല; സംസ്ഥാന സർക്കാരിനെതിരേ സിപിഐ
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്‍റെ നയങ്ങൾക്കെതിരേ രൂക്ഷ വിമർശനം. മദ‍്യനയവുമായി ബന്ധപ്പെട്ട് നിലവിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് തെറ്റാണെന്നും വിദേശ മദ‍്യത്തിനെയാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നതെന്നും സിപിഐ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
ആലപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിലാണ് വിമർശനം ഉണ്ടായിരിക്കുന്നത്. കള്ള് ചെത്ത് വ‍്യവസായം പ്രതിസന്ധിയിലാണെന്നും കർഷകർക്ക് പ്രഖ‍്യാപിച്ച ആനുകൂല‍്യങ്ങൾ ലഭിച്ചില്ലെന്നും പ്രവർത്തന റിപ്പോർട്ടിൽ വ‍്യക്തമാക്കുന്നു. ഇതു കൂടാതെ തൃശൂരിൽ ബിജെപിയുടെ വിജയം ഗൗരവമായി കാണണമെന്നും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജാഗ്രത വേണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.