ക്ഷേമ പെൻഷൻ നൽകാത്തത് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തിരിച്ചടിയാകുമെന്ന് സിപിഐ

ഏഴുമാസത്തെ പെൻഷൻ കുടിശികയാണെന്നും ഇതു പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി
ക്ഷേമ പെൻഷൻ നൽകാത്തത് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തിരിച്ചടിയാകുമെന്ന് സിപിഐ

തിരുവനന്തപുരം: ക്ഷേമപെൻഷൻ നൽകാത്തതിൽ ഇടതുമുന്നണി യോഗത്തിൽ വിമർശനം ഉന്നയിച്ച് സിപിഐ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്.

ഏഴുമാസത്തെ പെൻഷൻ കുടിശികയാണെന്നും ഇതു പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി. അതേസമയം, പെൻഷൻ എത്രയും വേഗം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com