ലഹരി കേസിൽ നടപടിയുമായി സിപിഐ; പ്രാദേശിക നേതാവിനെ പാര്‍ട്ടിയിൽ നിന്നു പുറത്താക്കി

9 ഗ്രാം കഞ്ചാവുമായാണ് കൃഷ്ണചന്ദ്രനും കൂട്ടാളിയും പിടിയിലായത്
cpi expels local leader from party

ലഹരി കേസിൽ നടപടിയുമായി സിപിഐ; പ്രാദേശിക നേതാവിനെ പാര്‍ട്ടിയിൽ നിന്നും പുറത്താക്കി

file image

Updated on

തിരുവനന്തപുരം: ലഹരി കേസിൽ അസ്റ്റിലായ സിപിഐ പ്രദേശിക നേതാവിനെ പാർട്ടിയിൽ നിന്നു പുറത്താക്കി. എംഡിഎംഎ കേസിൽ അറസ്റ്റിലായ സിപിഐ തിരുവനന്തപുരം പാളയം ലോക്കൽ കമ്മിറ്റി അംഗം കൃഷ്ണചന്ദ്രനെയാണ് പുറത്താക്കിയത്.

9 ഗ്രാം കഞ്ചാവുമായാണ് കൃഷ്ണചന്ദ്രനെയും അലി മുഹമ്മദ് എന്ന കൂട്ടാളിയെയും പിടികൂടിയത്. വഴുതക്കാട് സ്വദേശിയും സിപിഐ പാളയം ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു കൃഷ്ണചന്ദ്രൻ. എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു.

ബൈക്കിലെത്തിയ രണ്ടുപേർക്ക് എംഡിഎംഎ കൈമാറുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ് നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. ബൈക്കുകളും മൊബൈലും പിടിച്ചെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com