"മദ‍്യപിക്കേണ്ടവർക്ക് വീട്ടിൽ വച്ച് മദ‍്യപിക്കാം, പാർട്ടിയുടെ നയം മദ‍്യ വർജനമാണ്": ബിനോയ് വിശ്വം

പ്രവർത്തകരുടെ മദ‍്യപാന വിലക്കിന് ഇളവ് നൽകുന്നതടക്കമുള്ള നിർദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തിലുള്ളത്
Those who want to drink alcohol can drink at home, the party's policy is alcohol abstinence: Binoy Viswam
ബിനോയ് വിശ്വം
Updated on

തിരുവനന്തപുരം: മദ‍്യപിക്കേണ്ടവർക്ക് വീട്ടിൽ വച്ച് മദ‍്യപിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ‍്യൂണിസ്റ്റുകാർ പരസ‍്യമായി മദ‍്യപിച്ച് നാലുകാലിൽ വരാൻ പാടില്ല. പാർട്ടിയുടെ നയം മദ‍്യ വർജനമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. പാർട്ടി അംഗങ്ങൾക്കുള്ള മദ‍്യപാന വിലക്ക് നീക്കിക്കൊണ്ടുള്ള പാർട്ടി പ്രവർത്തന രേഖയിലെ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ബിനോയ് വിശ്വം.

ഉത്തരവാദിത്വത്തോടെ പൊതുസമൂഹത്തിൽ പെരുമാറേണ്ട ബാധ‍്യത ഒരു സിപിഐ പ്രവർത്തകനുണ്ട്. അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ‍്യ നയം സംബന്ധിച്ച് പാർട്ടി മെമ്പർമാർക്കുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമർശം വലിയ രീതിയിൽ ചർച്ചയായതോടെയാണ് മദ‍്യ നിരോധനമല്ല മദ‍്യ വർജനമാണ് പാർട്ടിയുടെ നയമെന്ന് ബിനോയ് വിശ്വം വിശദീകരിച്ചത്. പ്രവർത്തകരുടെ മദ‍്യപാന വിലക്കിന് ഇളവ് നൽകുന്നതടക്കമുള്ള നിർദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തിലുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com