പാതിരാ റെയ്ഡും പത്രപരസ‍്യവും തിരിച്ചടിയായി; സിപിഎമ്മിനെ വിമർശിച്ച് സിപിഐ

സിപിഎം നേതാക്കളുടെ പരസ്പര വിരുദ്ധ നിലപാടുകളും അഭിപ്രായ അനൈക‍്യവും പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു
cpi strongly criticizes cpm
പാതിരാ റെയ്ഡും പത്രപരസ‍്യവും തിരിച്ചടിയായി; സിപിഎമ്മിനെ വിമർശിച്ച് സിപിഐ
Updated on

പാലക്കാട്: സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി സിപിഐ. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ കൗൺസിൽ റിപ്പോർട്ടിലാണ് വിമർശനം. സിപിഎം നേതാക്കളുടെ പരസ്പര വിരുദ്ധ നിലപാടുകളും അഭിപ്രായ അനൈക‍്യവും പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബാധിച്ചു.

തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയെന്നതിന് പകരം സിപിഎമ്മിന്‍റെ മാത്രം സ്ഥാനാർഥി എന്ന തരത്തിലായിരുന്നു പ്രചാരണമെന്നും പാതിരാറെയ്ഡും ചില പത്രങ്ങളിൽ വന്ന പത്രപരസ‍്യവും കൂടുതൽ ചർച്ച ചെയ്തത് തിരിച്ചടിക്ക് കാരണമായെന്നും സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. വരും തെരഞ്ഞെടുപ്പിൽ മുന്നണി ഒറ്റക്കെട്ടായി നിന്നാലെ വിജയിക്കാൻ കഴിയു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com