പ്രതിപക്ഷ ഉപനേതാവ് പദവി വേണം, ഇല്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരും; മുന്നറിയിപ്പുമായി സിപിഐ

നിലവിൽ കെ.എൻ. ബാലഗോപാലാണ് പ്രതിപക്ഷ നിരയിലെ രണ്ടാമൻ‌
cpi wanted to deputy opposition leader

പ്രതിപക്ഷ ഉപനേതാവ് പദവി വേണം, ഇല്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരും; മുന്നറിയിപ്പുമായി സിപിഐ

file image

Updated on

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. തങ്ങളുടെ ആവശ്യത്തിൽ തീരുമാനശേഷമേ പാർമെന്‍ററി പാർട്ടി യോഗം വിളിക്കാവൂ എന്നാണ് സിപിഐയുടെ ആവശ്യം. പദവി ലഭിച്ചില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്നും സിപിഐ മുന്നറിയിപ്പ് നൽകുന്നു.

എൽഡിഎഫിന്‍റെ സമീപകാലത്തെ ഏറ്റവും മോശം നിലയാണിത്. 35 എംഎൽഎമാർ മാത്രമുള്ള പ്രതിപക്ഷ നിര. സിപിഐയ്ക്ക് മാന്യമായ പദവി കിട്ടണം. കെ. രാജനെയാണ് പ്രതിപക്ഷ ഉപനേതാവായി സിപിഐ നിർദേശിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതൽ സിപിഐ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സിപിഎം ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലയ

നിലവിൽ കെ.എൻ. ബാലഗോപാലാണ് പ്രതിപക്ഷ നിരയിലെ രണ്ടാമൻ‌. ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും ബാലഗോപാലാണ്. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയപ്പോൾ പോലും സിപിഐയുമായി കൂടിയാലോടന നടത്തിയില്ലെന്ന് പരാതിയുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും എൽഡിഎഫ് പാർലമെന്‍ററി യോഗം ചേർന്നിട്ടില്ല. പിഎം ശ്രീ അടക്കം വിഷയങ്ങളിൽ സിപിഐ ഉന്നയിച്ച ആവശ്യങ്ങൾ വിവാദമുണ്ടാക്കിയിരുന്നു. അന്ന് മുതലേ സിപിഎം സിപിഐ ബന്ധം അത്ര സുഖകരമല്ല.

logo
Metro Vaartha
www.metrovaartha.com