രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം; സംസ്ഥാനത്തെ മഴക്കെടുതിയിൽ സിപിഎം

ദുരിതബാധിതരായവർക്ക് ഭക്ഷണവും കുടിവെള്ളവും മറ്റ് ആവശ‍്യവസ്തുക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവനയിൽ പറയുന്നു
cpim on Saturday asked its party workers to actively participate in rescue and relief operations as heavy rain continued to batter several parts of Kerala.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം; സംസ്ഥാനത്തെ മഴക്കെടുതിയിൽ സിപിഎം

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്കെടുതി തുടരുന്ന സാഹചര‍്യത്തിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പാർട്ടി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഎം.

ദുരിതബാധിതരായവർക്ക് ഭക്ഷണവും കുടിവെള്ളവും മറ്റ് ആവശ‍്യവസ്തുക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ദുരന്തമേഖലയിൽ ഒറ്റപ്പെട്ടു പോയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ അധികാരികളെ സഹായിക്കണമെന്നും സിപിഎം ആവശ‍്യപ്പെട്ടു.

സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെയാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക മണ്ണിടിച്ചിൽ ഭീഷണിയിലായതിനാൽ സർക്കാർ നൽകുന്ന മുന്നറിയിപ്പും സുരക്ഷാ നിർദേശങ്ങളും പാലിക്കണമെന്നും പാർട്ടി പൊതുജനങ്ങളോട് ആവശ‍്യപ്പെട്ടു.

മഴ കുറഞ്ഞാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങളിലും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവനയിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com