

കുഞ്ഞികൃഷ്ണൻ
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരേ നടപടിക്ക് സിപിഎം. ഞായറാഴ്ച നടപടിയുണ്ടായേക്കുമെന്നാണ് വിവരം. ഞായറാഴ്ച ചേരുന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയിലാവും തീരുമാനം. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. മേൽ കമ്മിറ്റിയുടെ അനുമതിയോടെയാവും നടപടി പ്രഖ്യാപിക്കുക.
ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നായിരുന്നു കുഞ്ഞികൃഷ്ണന്‍റെ ആരോപണം. തെളിവ് ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി
പയ്യന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കെ നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.