''പദവിയുടെ അന്തസിന് യോജിക്കാത്ത പെരുമാറ്റം''; ഗവർണർക്ക് രൂക്ഷ വിമർശനവുമായി സിപിഎം

ഫെബ്രുവരി എട്ടിന് ഡൽഹിയിൽ സമരം നടക്കുമ്പോള്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി ഐക്യദാര്‍ഢ്യ പ്രതിഷേധ പരിപാടി നടത്തും
MV Govindan
MV Govindan

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്ത്. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറുടേത് നിലവിട്ട പെരുമാറ്റമാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. പദവിയുടെ അന്തസിന് യോജിക്കാത്ത പെരുമാറ്റം ഭരണഘടന വിരുദ്ധമെന്നും വിമർശിച്ചു .

''ഇന്നത്തെ പ്രസംഗം കണ്ടതോടെ ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായി.ഗവർണർ കുറെ കാലമായി എടുക്കുന്ന നിലപാടിന്‍റെ തുടര്‍ച്ചയാണ് ഇന്നലെ നിയമസഭയിലുണ്ടായത്. സാധാരണ ഗവർണർമാരുടെ കീഴ്വഴക്കം അല്ല ഇന്നലെ കണ്ടത്. ഗവർണറുടെ പദവിയ്ക്ക് ചേരുന്നതല്ല ഇപ്പോൾ നടക്കുന്നത്''- ഗോവിന്ദൻ പറഞ്ഞു .

ഡൽഹിയിൽ എല്‍ഡിഎഫ് നടത്തുന്നത് സമ്മേളനമല്ലെന്നും കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ സമരം തന്നെയാണെന്നും എം.വി ഗോവിന്ദന്‍ ആവർത്തിച്ചു . ഫെബ്രുവരി എട്ടിന് ഡൽഹിയിൽ സമരം നടക്കുമ്പോള്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി ഐക്യദാര്‍ഢ്യ പ്രതിഷേധ പരിപാടി നടത്തും.

ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ ഗൂഢ ഉദ്ദേശത്തോടു കൂടെയുള്ള പ്രവര്‍ത്തനത്തെ സംബന്ധിച്ചും, ഫെഡറല്‍ സംവിധാനത്തിനെതിരായ നിലപാടുകളെ സംബന്ധിച്ചും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചര്‍ച്ച ചെയ്തു ശുപാര്‍ശകള്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പോര് രൂക്ഷമാണ്. ഫെബ്രുവരി എട്ടിന് രാവിലെ കേരള ഹൗസില്‍നിന്നായിരിക്കും മാര്‍ച്ച് ആരംഭിക്കുകയെന്നും തുടര്‍ന്ന് സമരം ആരംഭിക്കുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com