

പിണറായി വിജയൻ, പിഎംഎ സലാം
മലപ്പുറം: മുഖ‍്യമന്ത്രി പിണറായി വിജയനെതിരേ വിവാദ പരാമർശം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെതിരേ സിപിഎം. സലാമിന്‍റേത് തരം താഴ്ന്ന നിലപാടാണെന്നും കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും സിപിഎം മലപ്പുറം ജില്ലാ നേതൃത്വം ആവശ‍്യപ്പെട്ടു.
മുഖ‍്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകർക്കാമെന്ന് ആരും കരുതേണ്ടെന്നും സലാമിന്‍റെ പ്രസ്താവനയ്ക്കെതിരേ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിപിഎം വ‍്യക്തമാക്കി.
മുഖ‍്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെ പിഎംഎ സലാമിന്‍റെ പരാമർശം.