

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഎം സ്ഥാനാർഥികളെ പ്രഖ‍്യാപിച്ചു. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ആരോപണവിധേയയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ‍്യയ്ക്ക് ഇത്തവണ സീറ്റ് നൽകിയില്ല. ദിവ‍്യയെ കൂടാതെ നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായ കെ.കെ. രത്നകുമാരിക്കും സീറ്റ് നൽകിയിട്ടില്ല.
നിലവിലെ വൈസ് പ്രസിഡന്‍റായ ബിനോയ് കുര‍്യൻ പെരളശേരിയിൽ നിന്നും ജനവിധി തേടും. അതേസമയം, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ പിണറായിൽ മത്സരിക്കും. സിപിഐയ്ക്ക് മൂന്നും മറ്റു ആറു ഘടകകക്ഷികൾക്ക് ഓരോ സീറ്റുകൾ വീതമാണ് എൽഡിഎഫ് നൽകിയിരിക്കുന്നത്.