ഒക്റ്റോബർ 16 ന് ഇടുക്കി ജില്ലയിൽ ഹർത്താൽ

സിപിഎമ്മാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്
cpm announced hartal in idukki on oct 16

ഒക്റ്റോബർ 16 ന് ഇടുക്കി ജില്ലയിൽ ഹർത്താൽ

Updated on: 

ഇടുക്കി: ഒക്റ്റോബർ 16-ന് ഇടുക്കി ജില്ലയിൽ ഹർത്താൽ. സിപിഎമ്മാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ‌ക്ക് പരിഹാരം ആവശ്യപ്പെട്ടാണ് ഹർത്താൽ. 15ന് ലോക്കൽ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി സിപിഎം പ്രകടനം നടത്തും.

ഇഎസ്എയിൽ കേന്ദ്രത്തിന് നൽകിയ നിർദേശങ്ങളുടെ കെഡസ്ട്രിയൽ മാപ്പ് പുറത്തിറക്കുക, കാർഡമം ഹിൽ റിസർവ്പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കങ്ങളിൽ നിന്ന് അധികൃതർ പിന്മാറുക, ജനവാസ മേഖലകളെ ബാധിക്കുന്ന പുതിയ ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

logo
Metro Vaartha
www.metrovaartha.com