സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പി ആർ പ്രദീപ് തൂങ്ങിമരിച്ച നിലയിൽ

സാമ്പത്തിക പ്രശ്നമുണ്ടായിരുന്നതായും അതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും സഹപ്രവർത്തകർ പറഞ്ഞു
സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പി ആർ പ്രദീപ് തൂങ്ങിമരിച്ച നിലയിൽ
Updated on

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ഇലന്തൂർ വല്യവട്ടത്തെ പാർട്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. സാമ്പത്തിക പ്രശ്നമുണ്ടായിരുന്നതായും അതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും സഹപ്രവർത്തകർ പറഞ്ഞു.

ഇന്ന് മൂന്നുമണിക്ക് ഏരിയാ കമ്മിറ്റിയോഗം വിളിച്ചിരുന്നു. പ്രദീപ് യോഗത്തിനെത്താതെ വന്നതോടെ പ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ശ്രുതി ( അധ്യാപിക , എസ് വി ജി വി എച്ച് എസ് എസ് , കിടങ്ങന്നൂർ) മക്കൾ : ഗോവിന്ദ്, പ്രഗ്യ. ഡി വൈ എസ് പി എസ് നന്ദകുമാറിന്‍റെ നേതൃത്വത്തിൽ പത്തനംതിട്ട പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com