

കോൺഗ്രസ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം ആക്രമണം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർക്കു നേരെ സിപിഎം ആക്രമണം. കാഞ്ഞിരപ്പള്ളിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.
കോൺഗ്രസ് നേതാവായ സുനിൽ തേനംമാക്കൽ, യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുറുമി എന്നിവർ അടക്കമുള്ളവർക്ക് ആക്രമണത്തിൽ പരുക്കേറ്റു.
ഇതേത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിൽ 12 ഇടങ്ങളിലും യുഡിഎഫായിരുന്നു വിജയം നേടിയത്. ഏഴ് സീറ്റ് എൽഡിഎഫിന് ലഭിക്കുകയും ചെയ്തു.