

തിരുവനന്തപുരം നഗരസഭയിലുണ്ടായ സംഘർഷത്തിൽ നിന്നും
തിരുവനന്തപുരം: വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കഴിഞ്ഞ ദിവസം എൽഡിഎഫ് നടത്തിയ ഓഫിസ് ഉപരോധത്തെ തുടർന്നുണ്ടായ സംഘർഷത്തിലുള്ള പൊലീസ് എഫ്ഐആറിൽ ഗുരുതര പിഴവ്.
കേസിൽ ഒന്നാം പ്രതിയായ സിപിഎം കൗൺസിലറുടെ പേരിൽ പിഴവ് പറ്റി. എസ്.പി. ദീപക്കിന് പകരം ദീപക് ദേവ് എന്നാണ് എഫ്ഐആറിൽ എഴുതിയത്. ഇതിനു പിന്നാലെ എഫ്ഐആറിലെ പിഴവ് തിരുത്തുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സിപിഎം ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷമുണ്ടായത്. ഇതേത്തുടർന്ന് മ‍്യൂസിയം പൊലീസ് ഇരുവിഭാഗങ്ങൾക്കെതിരേയും കേസെടുക്കുകയായിരുന്നു.