തെരഞ്ഞെടുപ്പ് ഫലം ജനവിരുദ്ധ സർക്കാരിന്‍റെ മുഖത്തേറ്റ പ്രഹരം, തൃശൂരിൽ സിപിഎം-ബിജെപി ധാരണ; വി.ഡി. സതീശൻ

''കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിന്‍റെ കാരണത്തെക്കുറിച്ച് മിണ്ടുന്നില്ല''
cpm bjp deal in thrissur says v d satheesan
V D SatheesanFile photo

തിരുവനന്തപുരം : ജനവിരുദ്ധ സർക്കാരിന്‍റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സർക്കാരിനെ ജനങ്ങൾ എത്രത്തോളം വെറുക്കുന്നു എന്നതിന്‍റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പു ഫലത്തിൽ കണ്ടതെന്നും സര്‍ക്കാരിന്‍റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുന്നതില്‍ യുഡിഎഫ് വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിന്‍റെ കാരണത്തെക്കുറിച്ച് മിണ്ടുന്നില്ല. മാധ്യമങ്ങളുടെ മുന്നിൽ വരാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയാറല്ല. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുകയും വ്യാജ പ്രചാരണങ്ങൾ പ്രചരിപ്പിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ശ്രമിച്ച ബിജെപിക്കൊപ്പം കോണ്‍ഗ്രസ് മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രിയുടെ ദുഷ്പ്രചാരണത്തിനു കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പു ഫലമെന്നും സതീശൻ കുറ്റപ്പെടുത്തി.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ മരവിപ്പിക്കുന്നതിന് തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കിയതിന്‍റെ സൂത്രധാരൻ മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുഡിഎഫ് പറഞ്ഞ ആശങ്ക ഇപ്പോള്‍ സത്യമായി. തൃശൂരിലെ സിപിഎം കോട്ടകളില്‍ വ്യാപകമായ വോട്ടു ചോര്‍ച്ചയുണ്ടായി. രഹസ്യ ധാരണയ്ക്കപ്പുറം പരസ്യമായ സിപഎം- ബി.ജെ.പി ഡീല്‍ ആണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com