ലോക്സഭാ തെരഞ്ഞെടുപ്പ്: തൃത്താലയിൽ സർക്കാർ ജീവനക്കാരുടെ യോഗം വിളിച്ച് സിപിഎം

വൈകിട്ട് നാലിന് ഏരിയ കമ്മിറ്റി ഓഫിസിൽ വെച്ച് പ്രവർത്തകരുടെ യോഗം നടക്കും
cpm
cpm
Updated on

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തൃത്താലയിൽ സർക്കാർ ജീവനക്കാരുടെ യോഗം വിളിച്ചുചേർക്കാൻ സിപിഎം. എൽഡിഎഫിന്‍റെ മണ്ഡലം പാർലമെന്‍റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും അണിനിരത്തുന്നതിനാണ് യോഗം വിളിച്ചു ചേർക്കുന്നത്.

വൈകിട്ട് നാലിന് ഏരിയ കമ്മിറ്റി ഓഫിസിൽ വെച്ച് പ്രവർത്തകരുടെ യോഗം നടക്കും.സെക്രട്ടറി മുൻ എംഎൽഎ കൂടിയായ വി.കെ ചന്ദ്രനാണ് ഉദ്യോഗസ്ഥരെ ക്ഷണിച്ച് കത്ത് തയാറാക്കിയത്. നേരിട്ടുള്ള രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് സർക്കാർ ജീവനക്കാർക്ക് വിലക്കുണ്ട്. സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേരും പോളിങ്, കൗണ്ടിങ് ഡ്യൂട്ടികളിൽ നിയോഗിക്കപ്പെടുന്നവരാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ക്രമക്കേടുക്കൾക്ക് ഇത്തരം നടപടികൾ വഴി തുറക്കുമെന്ന് ആക്ഷേപമുയരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com