കേരളത്തിലുണ്ടായ ഭരണവിരുദ്ധ വികാരത്തിന്‍റെ കാരണം പഠിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം

തിരുത്തലിന് വേണ്ട മാർഗനിർദേശം കേന്ദ്ര നേതൃത്വം തയ്യാറാക്കി നൽകുമെന്നും സൂചനയുണ്ട്
cpm cc to study the reason behind anti government sentiment against kerala government
മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡൽഹി: കേരളത്തിൽ ഭരണവിരുദ്ധ വികാരത്തിന്‍റെ കാരണങ്ങൾ പഠിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം. ഇതുൾപ്പടെ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം.

തിരുത്തലിന് വേണ്ട മാർഗനിർദേശം കേന്ദ്ര നേതൃത്വം തയ്യാറാക്കി നൽകുമെന്നും സൂചനയുണ്ട്. ഭരണവിരുദ്ധ വികാരം എന്തുകൊണ്ടുണ്ടായി എന്നത് പഠിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം.രണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെ.കെ ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.

ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് നിന്നത് കേരളത്തിൽ പാർട്ടിയെ ബാധിച്ചുവെന്ന വാദം സംസ്ഥാന ഘടകം ഉയർത്തിയെങ്കിലും കൂടുതൽ അംഗങ്ങൾ ഇത് നിരാകരിച്ചു.

Trending

No stories found.

Latest News

No stories found.