'പെരുമാറ്റം ശരിയല്ല, പാർട്ടി വലിയ വില നൽകേണ്ടി വരും'; ആര്യ രാജേന്ദ്രനെതിരേ ജില്ലാ കമ്മിറ്റിയിൽ വിമർശനം

ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് ഉ‍യർന്ന വിമർശനം
cpm criticizes mayor arya rajendran
Arya Rajendran
Updated on

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്‍റെ പെരുമാറ്റത്തിനെതിരേ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിൽ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് ഉ‍യർന്ന വിമർശനം. ഇങ്ങനെ മുന്നോട്ടു പോയാൽ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില നൽകേണ്ടിവരുമെന്നും യോഗത്തിൽ വിമർശനമുയർന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വളർച്ചയും സിപിഎം യോഗം പരിശോധിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ് പരിശോധിച്ചത്. ബിജെപി വളർച്ച തടയാതെ മുന്നോട്ടു പോകാനാകില്ലെന്ന് യോഗം വിലയിരുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com