'രാജി ആവശ്യമേ ഉദിക്കുന്നില്ല'; മുകേഷിനെ സംരക്ഷിച്ച് സിപിഎം

'ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ല'
cpm defends mukesh decision not to resign as mla
Mukesh file image
Updated on

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ എംഎല്‍എ എം.മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി.

അതേസമയം, ഇ.പി. ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് സംസ്ഥാന സമിതി അംഗീകാരം നല്‍കി.

വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജയരാജനെ നീക്കാന്‍ തീരുമാനിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി. ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്‍റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com