
പത്തനംതിട്ട: തിരുവല്ലയിൽ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ സിപിഎം കോട്ടാലി ബ്രാഞ്ച്സെക്രട്ടറിക്കെതിരേ നടപടിയെടുത്ത് സിപിഎം. ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോനെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഎം സംസ്ഥാന കമ്മിന്‍റെ യുടെ നിർദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി.
2018 ലാണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. ആരോപണ വിധേയനായതിനു പിന്നാലെ പാർട്ടി സജിമോനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ രണ്ടു വർഷത്തിനു ശേഷം സജിമോൻ പാർട്ടിയിലേക്ക് തിരിച്ചെത്തുകയും ചുമതലകളേറ്റെടുക്കുകയുമായിരുന്നു.
കേസിനെ വഴിതിരിച്ചു വിടാനുള്ള ചില ശ്രമങ്ങൾ ഇതിനിടെ സജിമോൻ നടത്തിയിരുന്നു. വീട്ടമ്മ ഗർഭിണയായതോടെ ഡിഎൻഎ പരിശോധനയ്ക്ക് സജിമോൻ മറ്റോരാളെ അയച്ച് അന്വേഷണത്തെ വഴിമുട്ടിക്കാൻ ശ്രമിച്ചു. ഇതിനിടെ സിപിഎം പ്രവർകയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പകർത്തിയെന്ന കേസിലും സജിമോൻ പ്രതിയായിരുന്നു. പിന്നാലെയാണ് സിപിഎമ്മിന്‍റെ നടപടി.