
തൃശൂർ: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി. അബ്ദുൾ ഖാദറിനെ തെരഞ്ഞെടുത്തു. കുന്നംകുളത്ത് ചേർന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 2006 മുതൽ 2021 വരെ ഗുരുവായൂർ എംഎൽഎയായിരുന്നു അബ്ദുൾ ഖാദർ.
1991 മുതൽ സിപിഎം ചാവക്കാട് ഏരിയാ കമ്മിറ്റി അംഗമാണ്. കൂടാതെ പ്രവാസി സംഘം ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ് ചെയർമാനുമാണ്. ജില്ലാ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളാണ്. മുതിർന്ന നേതാക്കളായ പി.ആർ. വർഗീസ്, ബി.ഡി. ദേവസി, മുരളി പെരുനെല്ലി, എം.എം. വർഗീസ് എന്നിവർ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവായി.