ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കിയില്ല; അനുനയ നീക്കം അവസാനിപ്പിച്ച് സിപിഎം

പല ഘട്ടങ്ങളിലായി ചർച്ച നടത്തിയെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് അനുനയ നീക്കം സിപിഎം അവസാനിപ്പിച്ചത്
G. Sudhakaran did not renew his party membership; CPM ends persuasion move
ജി. സുധാകരൻ
Updated on

ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം അവസാനിപ്പിച്ച് സിപിഎം നേതൃത്വം. പല ഘട്ടങ്ങളിലായി ചർച്ച നടത്തിയെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് അനുനയ നീക്കം സിപിഎം അവസാനിപ്പിച്ചത്.

പാർട്ടിയുടെ അംഗത്വം പുതുക്കാൻ സുധാകരൻ തയാറായില്ല. തത്കാലം പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നാണ് സുധാകരന്‍റെ നിലപാട്. അതേസമയം, സുധാകരന്‍റെ വീട്ടിലെത്തുന്നവരുടെ വിവരം പ്രാദേശിക ഘടകം വഴി സിപിഎം ശേഖരിക്കുന്നുണ്ട്. കരുതിക്കൂട്ടിയാണ് സുധാകരന്‍റെ നീക്കമെന്നാണ് സിപിഎം കരുതുന്നത്.

logo
Metro Vaartha
www.metrovaartha.com