
കൈക്കൂലി വാങ്ങുന്നതിന്‍റെ തെളിവ് ഉൾപ്പെടെ പുറത്തായി; കോർപ്പറേഷൻ കൗൺസിലറെ പുറത്താക്കി സിപിഎം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ബി. രാജേന്ദ്രനെ സിപിഎമ്മിൽ നിന്നും പുറത്താക്കി. റോഡ് നിർമാണത്തിനായി കൈക്കൂലി വാങ്ങിയതിന്‍റെ ദൃശ‍്യം പുറത്തായതിനു പിന്നാലെയാണ് നടപടി. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ വി. ജോയി ആണ് രാജേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ കാര‍്യം അറിയിച്ചത്.
കൗൺസിലർ സ്ഥാനം രാജിവയ്പ്പിച്ച ശേഷം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. രാജേന്ദ്രനെതിരേ ഉയർന്നിരുന്ന ആരോപണങ്ങൾ തെളിവുകൾ ഉൾപ്പെടെ പുറത്തു വന്ന സാഹചര‍്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ജില്ലാ സെക്രട്ടറി വ‍്യക്തമാക്കി. കോർപ്പറേഷനിൽ 12 ലക്ഷം രൂപ റോഡ് അറ്റകുറ്റപ്പണിക്കായി അനുവദിച്ചതിനു പിന്നാലെ സമീപവാസികളോട് ഒരു ലക്ഷം രൂപ കമ്മിഷൻ ആവശ‍്യപ്പെട്ടുവെന്നായിരുന്നു ആരോപണം ഉയർന്നത്.